HOME
DETAILS
MAL
മുന്‍ സഹകരണ രജിസ്ട്രാറുടെ മരണം: അഭിഭാഷകയും ഭര്‍ത്താവും അറസ്റ്റില്‍
backup
October 24 2017 | 09:10 AM
കണ്ണൂര്‍: തളിപ്പറമ്പിലെ മുന്‍ സഹകരണ രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയേയും ഭര്‍ത്താവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കെ.വി ശൈലജ, പി.കൃഷ്ണകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ ്ഇരുവരും അറസ്റ്റിലായിരുന്നു. ഇവര്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് ഇപ്പോള്‍ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത്.
സ്വത്ത് തട്ടിപ്പ് കേസിലെ പ്രതിയും ശൈലജയുടെ സഹോദരിയുമായ ജാനകിയുടെ മൊഴിയും രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."