ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കില്ല: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കില്ലെന്നും വിദ്യാലയങ്ങളില്‍ വര്‍ഗീയപ്രചാരണം ഒരുതരത്തിലും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലേക്ക് സര്‍ക്കുലര്‍ അയച്ച സംഭവത്തില്‍ അദ്ദേഹം വിശദീകരണം തേടി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസിനോടും ഡയറക്ടര്‍ കെ. മോഹന്‍ കുമാറിനോടുമാണ് അദ്ദേഹം വിശദീകരണം തേടിയത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം അതേപടി താഴേതട്ടിലേക്ക് കൈമാറുന്നതിനു മുമ്പായി സര്‍ക്കാരുമായി ആലോചിക്കേണ്ടിയിരുന്നുവെന്നും കേന്ദ്ര നിര്‍ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി സെക്രട്ടറിയോട് പറഞ്ഞു.
സര്‍ക്കുലര്‍ വിവാദം വ്യാപക പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
ഇത്തരത്തിലൊരു സര്‍ക്കുലര്‍ നല്‍കിയതില്‍ എസ്.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയ അജന്‍ഡ നടപ്പിലാക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തെ വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
വിവാദത്തില്‍ സി.പി.എമ്മിന് അതൃപ്തിയുണ്ട്. വിവാദ സര്‍ക്കുലര്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."