ബിഹാറില്‍ ജനക്കൂട്ടം ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു
പട്‌ന: കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. വടക്കന്‍ ബിഹാറിലെ സിതാമറി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 55കാരനായ ദുലര്‍ റായിയെ കൃഷിസ്ഥലത്ത് നിന്നും കോളിഫ്‌ളവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ ദുലറിനെ സായിരാര്‍ സദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. ആന്തരികാവയവങ്ങളിലെ മുറിവാണ് മരണകാരണമെന്ന് പൊലിസ് പറഞ്ഞു.
ദുലറിന്റെ മകന്‍ സമീന്ദ കുമാര്‍, പിതാവിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. പിതാവ് ഞങ്ങളുടെ കുടുംബത്തിന് സ്വന്തമായിരുന്ന സ്ഥലത്ത് പോയതായിരുന്നു. മഹുവാവ മോട്‌ജേ ഗ്രാമത്തില്‍ നിന്നുള്ള ചില ഗ്രാമീണരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശാരീരിക വൈകല്യമുള്ള മനുഷ്യന് എന്തെല്ലാം മോഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് കുമാര്‍ തന്റെ പരാതിയില്‍ ചോദിക്കുന്നു. രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള ശത്രുത മൂലമാണ് പിതാവ് കൊല്ലപ്പെട്ടതെന്നും കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."