റോഹിംഗ്യകളുടെ പുനരധിവാസത്തിന് ബംഗ്ലാദേശുമായി മ്യാന്‍മര്‍ സഹകരിക്കും
യാങ്കോണ്‍: റോഹിംഗ്യകളുടെ പുനരധിവാസത്തിന് ബംഗ്ലാദേശുമായി മ്യാന്‍മര്‍ സഹകരിക്കും. മ്യാന്‍മര്‍ ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ കിയാ സോയും ബംഗ്ലാദേശ് പ്രതിനിധി അസദുസ്സമാന്‍ ഖാനും ഇടയില്‍ നടത്തിയ ചര്‍ച്ചയിലാണ് പരസ്പര ധാരണയായത്. മ്യാന്‍മര്‍ തലസ്ഥാനമായ നയ്പ്യാതോവില്‍ കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കുമിടിയില്‍ ചര്‍ച്ചകള്‍ നടന്നത്. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും രണ്ട് കരാറുകളില്‍ ഒപ്പുവച്ചു. റോഹിംഗ്യകളുടെ ബംഗ്ലാദേശിലേക്കുള്ള പലായനം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി മ്യാന്‍മര്‍ ആഭ്യന്തര മന്ത്രാലയ സ്ഥിരം സെക്രട്ടറി ടിന്‍ മിന്റ് പറഞ്ഞു. റാഖൈനില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുമെന്ന് ടിന്‍ മിന്റ് അറിയിച്ചു.
ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത മ്യാന്‍മറുകാരെ അവരുടെ ദേശങ്ങളിലേക്കു തന്നെ സുരക്ഷിതമായി മടക്കിയയക്കാന്‍ തീരുമാനമായതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയ സെക്രട്ടറി മുസ്തഫ കമാല്‍ ഉദ്ധിന്‍ പറഞ്ഞു.
എന്നാല്‍ റോഹിംഗ്യന്‍ ഉന്മൂലനത്തില്‍ പങ്കാളികളായവര്‍ക്കെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ് ശ്രമം നടത്തുന്നതിനിടെയാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. റോഹിംഗ്യന്‍ വിഷയത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന നിലപാടായിരുന്നു മ്യാന്‍മര്‍ അധികൃതര്‍ ഇതുവരെ സ്വീകരിച്ചത്.
കൂടാതെ പലായനം ചെയ്ത റോഹിംഗ്യകളെ സ്വീകരിക്കുന്നതില്‍ സഹകരണ തീരുമാനം ആദ്യമായാണ് മ്യാന്‍മര്‍ പ്രകടിപ്പിക്കുന്നത്. ഓഗസ്റ്റ് 25 മുതല്‍ ആരംഭിച്ച റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ ബംഗ്ലാദേശിലേക്ക് ഇതുവരെ 600,000 പേര്‍ പലായനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."