കേസ് വഴിതിരിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറുക: ഖാസിയുടെ മകന്‍
കാസര്‍കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വമേധയാ അനുയോജ്യമായ അതോറിറ്റിക്ക് മുന്‍പാകെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്ന് സി.എം അബ്ദുല്ല മൗലവിയുടെ പുത്രന്‍ സി.എ മുഹമ്മദ് ശാഫി അറിയിച്ചു.
ഇതു സംബന്ധിച്ച നിയമപരമായ നീക്കങ്ങള്‍ വളരെ മുന്‍പ് ആരംഭിച്ചിട്ടുള്ളതുമാണ്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ മാത്രം ഏറ്റുപിടിച്ചുള്ള പ്രചാരണങ്ങള്‍ കേസിന്റെ ഗതി തിരിച്ച് വിടാന്‍ മറ്റുള്ളവര്‍ക്ക് പ്രയോജനകരമാകുന്നതും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതുമാണ്. സി.ബി.ഐ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ പ്രസ്തുത കോടതിയുടെ നിര്‍ദേശമില്ലാതെ കലക്ടര്‍, ഇന്റലിജന്‍സ്, പൊലിസ് വകുപ്പ് തുടങ്ങിയവയുടെ ഇടപെടലിന് നിലവില്‍ പ്രസക്തി ഇല്ല. അതിനാല്‍, അവര്‍ക്ക് ഇടപെടാന്‍ സഹായകരമാകുന്ന രീതിയില്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെല്ലാം അടിസ്ഥാന കാര്യത്തിലുള്ള കേസിനെ ദോഷകരമായി ബാധിക്കുന്നതാണ്.
കേസുമായി ബന്ധപ്പെട്ട് നിയമപരമായി നടത്തേണ്ട നീക്കങ്ങളെല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മറ്റും അറിവോടെയും പിന്തുണയോടെയും തുടക്കം മുതല്‍ തന്നെ നടന്നുവരുന്നതാണ്.
തുടര്‍ന്നും ഇവരുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുക. കേസിനെ ദുര്‍ബലപ്പെടുത്തുന്ന അനാവശ്യ ഇടപെടലുകളില്‍നിന്ന് വിട്ട് നില്‍ക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."