ഉന്സ്വര്ത്ത് താത്കാലിക കോച്ച്
ലണ്ടന്‍: പുറത്താക്കിയ റൊണാള്‍ഡ് കോമാന് പകരം എവര്‍ട്ടനെ ഡേവിഡ് ഉന്സ്വര്ത്ത് പരിശീലിപ്പിക്കും. എവര്ട്ടന് അണ്ടര്‍ 23 ടീമിന്റെ പരിശീലകനായ ഉന്സ്വര്ത്തിന് സീനിയര്‍ ടീമിന്റെ താത്കാലിക ചുമതലയാണ് (കെയര്‍ടേകര്‍) ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ എവര്ട്ടന് വേണ്ടി രണ്ട് ഘട്ടങ്ങളിലാണ് 350ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള 44 കാരനായ ഉന്സ്വര്ത്തിന്റെ കീഴില്‍ അണ്ടര്‍ 23 ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ അണ്ടര്‍ 23 ടീം രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.
നടപ്പ് സീസണില്‍ ക്ലബിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് ഡച്ചുകാരനായ കോച്ച് കോമാന് ഗൂഡിസന്‍ പാര്‍ക്കില്‍ നിന്ന് പുറത്തായത്. കോമാന് പകരം മുന്‍ കോച്ച് ഡേവിഡ് മോയസ്, കാര്‍ലോസ് ആന്‍സലോട്ടി എന്നിവരിലൊരാള്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം റയാന് ഗിഗ്ഗ്സ് എവര്ട്ടന് കോച്ചാകുന്നതിന് താത്പര്യപ്പെടുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഉന്സ്വര്ത്തിന് താത്കാലിക ചുമതല നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."