HOME
DETAILS
MAL
പ്രണോയ്, സായ് പ്രണീത് രണ്ടാം റൗണ്ടില്‍
backup
October 26 2017 | 03:10 AM
പാരിസ്: ഇന്ത്യയുടെ മലയാളി താരം എച്.എസ് പ്രണോയ്, ബി സായ് പ്രണീത് എന്നിവര്‍ ഫ്രഞ്ച് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഒന്നാം റൗണ്ട് പോരാട്ടത്തില്‍ പ്രണോയ് വെറ്ററന്‍ കൊറിയന്‍ താരം ലീ ഹ്യുനിനെ അനായാസം വീഴ്ത്തി. സ്‌കോര്‍: 21-15, 21-17. സായ് പ്രണീത് ആദ്യ റൗണ്ടില്‍ തായ്‌ലന്‍ഡ് താരം ഖോസിറ്റ് ഫെറ്റ്പ്രഡബിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-23, 21-19. മിക്‌സഡ് ഡബിള്‍സ് പോരാട്ടത്തില്‍ പ്രണാവ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തേക്കുള്ള വഴി കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."