വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും
ആഗ്ര: താജ്മഹലിന്റെ പേരില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. ഇന്ന് രാവിലെ താജ്മഹലിലെത്തുന്ന യോഗിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പരിസരത്ത് പൊലിസ് ഒരുക്കിയത്.
ഷാജഹാന്റെയും പത്നി മുംതാസിന്റെയും ശവകുടീരങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാര പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് അദിത്യനാഥിന്റെ സന്ദര്‍ശനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.
കഴിഞ്ഞ മാസം യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം പുസ്തകത്തില്‍ താജ്മഹലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് താജിന്റെ പേരിലുള്ള വിവാദം കനത്തത്. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണ് താജ്മഹല്‍ എന്നും താജ്മഹല്‍ അടിമത്വത്തിന്റെ പ്രതീകമാണെന്നും തുടങ്ങി വര്‍ഗ്ഗീയ പരാമര്‍ശങ്ങളോടെ ബി.ജെ.പി നേതാക്കള്‍ പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."