തീവ്രവാദ ബന്ധം: യമനിലെ 11 നേതാക്കളെയും രണ്ടു സംഘടനകളെയും സഊദി തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി
റിയാദ്: തീവ്രവാദ സംഘടനകളായ അല്‍ഖാഇദ, ഐ എസ് സംഘടനകളുമായി ബന്ധപ്പെട്ടു സഹായം നല്കുന്ന 11 യമന്‍ നേതാക്കളെയും രണ്ടു സംഘടനകളെയും സഊദി അറേബ്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി.
സാമ്പത്തികമായും മറ്റും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സഊദി സ്റ്റേറ്റ് സെക്യൂരിറ്റി ഇവരെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അമേരിക്ക, അന്താരാഷ്ട്ര തീവ്രവാദ ചെറുക്കല്‍ കേന്ദ്രം എന്നിവയുമായി ചേര്‍ന്നാണ് സഊദി പ്രഖ്യാപനം നടത്തിയത്.
തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സംഘടനകളുമായോ വ്യക്തികളുടെയോ യാതൊരു വിധ ബന്ധവും ചേര്‍ക്കരുതെന്നു സഊദി പൗരന്മാര്ക്ക് സഊദി സുരക്ഷാ സേന മുന്നറിയിപ്പ് നല്കി. നായിഫ് സാലിഹ് സാലിം അല്‍ഖൈസി, അബ്ദുല്‍ വഹാബ് മുഹമ്മദ് അബ്ദുല്‍ വഹാബ് അല്‍ ഹമീകാനി, ഹാഷിം മുഹ്സിന് ഐദ്രോസ്, നശ്വന് അല്‍ അദാനി , ഖാലിദ് അബ്ദുല്ലാഹ് സാലിഹ് അല്‍ മര്ഫിദി,
സൈഫ് അല്‍ റബ് അല്‍ ഹിഷി, ആദില്‍ അബ്ദുല്‍ ഫരി ഉസ്മാന് അല്‍ സഹ്ബാനി, റദിവാന് ഖനാന്‍, വാലി നഷ്വാന് യാഫി, ഖാലിദ് സയീദ് ഗാബിഷ് അല്‍ ഉബൈദി, ബിലാല്‍ അലി അല്‍ വാഫി, എന്നീ യമന്‍ പൗരന്മാരും അല്‍ റഹ്മ ചാറിറ്റബിള്‍ അസോസിയേഷന്, അല്‍ ഖൈര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുമാണ് ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."