HOME
DETAILS
MAL
തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് വെള്ളാപ്പള്ളി
backup
October 26 2017 | 06:10 AM
കൊല്ലം: ജനജാഗ്രത യാത്രയിലെ വാഹന വിവാദത്തില്‍ കോടിയേരിക്ക് പിന്തുണയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കള്ളക്കടത്തുകാരന്റെ വാഹനത്തില്‍ കയറിയതുകൊണ്ട് കോടിയേരി കുറ്റക്കാരനാകില്ല.
വാഹനമില്ലാതെ വരുമ്പോള്‍ ആരെങ്കിലും വാഹനം കൊണ്ടുനല്കും. അത് ആരുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭൂമികൈയേറ്റത്തില്‍ വിവാദത്തിലായ തോമസ്ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും ഏത് മതത്തില്‍പ്പെട്ട വിശ്വാസികളയും കയറ്റണമെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."