ഗൗരിയുടെ മരണം: ഉത്തരവാദികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മരണം വരെ സത്യാഗ്രഹത്തിനു കുടുംബം
കൊല്ലം: അധ്യാപകരുടെ പീഡനത്തില്‍ മനംനൊന്ത് സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവ്യപ്പെട്ട് കുട്ടിയുടെ കുടുംബം സത്യഗ്രഹത്തിന്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മരണം വരെ സ്‌കൂളിനുമുമ്പില്‍ കുടുംബത്തോടെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി പറഞ്ഞു.
ഇളയ മകളെ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയതടക്കമുള്ള ശിക്ഷകളെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നല്‍കണമായിരുന്നോ എന്നും ശാലി ചോദിച്ചു.
ഗൗരിയെ രണ്ടു മണിക്കൂര്‍ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ അവള്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഗൗരി ചാടിയ വിവരം സ്‌കൂള്‍ അധികൃതര്‍ വൈകിയാണ് അറിയിച്ചതെന്നും പടിയില്‍ കാല്‍ വഴുതി വീണെന്നു തെറ്റിദ്ധരിപ്പിച്ചെന്നും ശാലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."