HOME
DETAILS
MAL
കേരളത്തിലെ ഗ്രൂപ്പുകളി വ്യക്തി താല്പര്യത്തിനെന്ന വിമര്‍ശനവുമായി രാഹുല്‍
backup
October 26 2017 | 10:10 AM
ന്യൂഡല്‍ഹി: കേരളത്തിലെ ഗ്രൂപ്പുകള്‍ക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിലെ ഗ്രൂപ്പുകളി വ്യക്തി താല്പര്യത്തിനു വേണ്ടി മാത്രമാണെന്നാണ് രാഹുല്‍ വിമര്‍ശിച്ചത്. കേരളത്തില്‍ നിന്നുള്ള കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.
കേരളത്തിലെ ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമല്ല,വ്യക്തിപരമാണ്. ആവശ്യം വരുമ്പോള്‍ ഒരുമിച്ചു നിന്ന് മറ്റുള്ളവരെ ഒഴിവാക്കലാണ് പ്രബല ഗ്രൂപ്പുകളുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളത്തില്‍ നിന്നുള്ള പട്ടിക പരിശോധിക്കവേ അദ്ദേഹം പറഞ്ഞു. നേരത്തെ കേരളത്തിലെ ഭാരവാഹി പട്ടിക എ.ഐ.സി.സി തിരിച്ചയച്ചിരുന്നു. ഇതിനു ശേഷം രണ്ടാമത് അയച്ച പട്ടികയിലും ഹൈക്കമാന്‍ഡ് അതിര്‍ത്തി പ്രകടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."