HOME
DETAILS
MAL
അധിക സര്‍വിസ് ചാര്‍ജ് ജനസേവന കേന്ദ്രം തിരികെ നല്കി
backup
October 26 2017 | 19:10 PM
മാനന്തവാടി: ജനസേവന കേന്ദ്രത്തില്‍നിന്നു അധികമായി ഈടാക്കിയ തുക തിരികെ നല്കി. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ പെരുവക മുത്തശ്ശന് കാട്ടില്‍ എം.പി ശശികുമാറില്‍ നിന്നാണ് ഓട്ടോറിക്ഷയുടെ സി.എഫ് എടുക്കുന്നതിന് സര്‍വിസ് ചാര്‍ജ് ഇനത്തില്‍ 50 രൂപ കൂടുതല്‍ ഈടാക്കിയത്. 1950 രൂപയാണ് സി.എഫ് ചാര്‍ജ് ആയി അടച്ചത്. 1000 രൂപ മുതല്‍ 5000 രൂപ വരെയുള്ള ഒരേ സര്‍വിസ് ചാര്‍ജ് മാത്രമേ ഈടാക്കാവു എന്ന് നിയമമുള്ളപ്പോഴാണ് ജനസേവന കേന്ദ്രം നടത്തിപ്പുകാര്‍ അധികതുക ഈടാക്കിയത്. ശശികുമാര്‍ ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ ഐ.ടി സെല്‍ ഉദ്യോഗസ്ഥര്‍ ഇടെപടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."