HOME
DETAILS

കുടുംബശ്രീ അഗതി രഹിത കേരളം സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കം

  
backup
October 26 2017 | 19:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%85%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0


കല്‍പ്പറ്റ: നിരാലംബരും നിരാശ്രയരുമായ അഗതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന അഗതി രഹിത കേരളം പദ്ധതിയുടെ സര്‍വേക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലയില്‍ പ്രത്യേകം പരിശീലനം ലഭിച്ച 130 ആര്‍.പിമാരാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീയുടെ ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് ആശ്രയ പദ്ധതി. 2003ല്‍ ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ ആശ്രയ ഒന്നാംഘട്ടം, രണ്ടാംഘട്ടം, എസ്.ടി സ്‌പെഷല്‍ പ്രൊജകട് എന്നിവയില്‍ ഒരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും പദ്ധതികള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ പദ്ധതി ഗുണഭോക്താക്കളായി നിലവിലുള്ള ആളുകള്‍ക്ക് പുറമെ അഗതികളായിട്ടുള്ളവരെ കൂടി ചേര്‍ത്തുകൊണ്ടുള്ള പദ്ധതിയാണ് അഗതി രഹിത കേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരെയും പുതുതായി കണ്ടെത്തുന്നവരെയും ഉള്‍പ്പെടുത്തി ഒറ്റ പദ്ധതിയായിട്ടാകും ഇനി മുതല്‍ നടപ്പിലാകുക.
പ്രസ്തുത പദ്ധതി പ്രവര്‍ത്തനം 2018 ജനുവരി ഒന്നിന് കേരളത്തില്‍ നടപ്പാകും. പൂര്‍ണമായും ആന്‍ഡ്രോയിഡ് സംവിധാനമുപയോഗിച്ച് നടപ്പാക്കുന്ന സര്‍വേക്കായി ആര്‍.പിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ജിയോ ടാഗിങ് ഉപയോഗിച്ച് അഗതികളെ കണ്ടെത്തുന്നതിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും പ്രത്യേക സംവിധാനമുണ്ട്. സി.ഡി.എസിന് ലഭിക്കുന്ന സര്‍വേ ചെയ്ത ഗുണഭോക്താക്കളുടെ ലിസ്റ്റിന്റ കരട് തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് സമര്‍പ്പിക്കും.
കരട് പട്ടിക പഞ്ചായത്തുതലത്തില്‍ സി.ഡി.എസ് പ്രസിദ്ധീകരിക്കും. കൈപറ്റിയ അപേക്ഷകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറും. സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ അപ്പീല്‍ പരിശോധിച്ച് ലിസ്റ്റ് പൂര്‍ത്തിയാക്കും. അന്തിമ പട്ടികയുടെ അംഗീകാരത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അഗതി ഗ്രാമസഭ ചേര്‍ന്ന് വിലയിരുത്തി പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് അന്തിമ പട്ടിക അംഗീകരിക്കും.
മെഡിക്കല്‍ ക്യാംപുകള്‍ നടത്തി അഗതികളുയെ ആരോഗ്യ വിവര ശേഖരണം നടത്തും. പിന്നീട് പ്രൊജക്ട് തയാറാക്കി പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് പദ്ധതിക്ക് അംഗീകാരം നല്‍കി ജില്ലാ മിഷന് സമര്‍പ്പിക്കും. സാങ്കേതിക പരിശോധനക്ക് ശേഷം പദ്ധതികള്‍ ജില്ലാ മിഷന്‍ സംസ്ഥാന മിഷന് സമര്‍പ്പിക്കും. സര്‍വേ ഗുണപ്രദമായി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡന്റുമാരും മെംബര്‍മാര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago