പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: ഡി.വൈ.എഫ്.ഐ
പെരുവള്ളൂര്‍: തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ള പെരുവള്ളൂരിലെ എ.ആര്‍.ഡി 90, 91 നമ്പര്‍ റേഷന്‍ കടകള്‍ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിലെ ചില തല്‍പര കക്ഷികള്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ പെരുവള്ളൂര്‍ മേഖലാ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവര്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍ അഴിമതിക്കാരെ സഹായിക്കുന്നതിന് തുല്യമാണെന്നും കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ സസ്‌പെന്‍ഡ് ചെയ്ത റേഷന്‍ കടയില്‍ വീണ്ടും പഴയ ജോലിക്കാര്‍ തന്നെ തുടരുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ പഴയ ബിനാമി നടത്തിപ്പുകാരന്‍ തന്നെ വിതരണം തുടരുന്നത് നാട്ടുകാര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, ഇബ്രാഹീം എന്നിവര്‍ റേഷന്‍കട തുറന്ന സമയത്തുള്ള വിരണക്കാരുടെ പടം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തെളിവ് ശേഖരിച്ച് അധികാരികള്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തത്. അല്ലാതെ റേഷന്‍ കടയുടെ മുന്‍പില്‍ യാതൊരു തരത്തിലുള്ള പ്രധിഷേധവും നടത്തിയിട്ടില്ല.
സത്യം ഇതായിരിക്കെ റേഷന്‍ കടയില്‍ ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍ റേഷന്‍ വിതരണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന ലീഗിലെ ചിലര്‍ നടത്തുന്ന കള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറാകണമെന്നും ഇത്തരക്കാരെ പൊതുജനം തിരിച്ചറിയണമെന്നും ഡി.വൈ.എഫ്.ഐ പെരുവള്ളൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജേഷ്, മജീദ്, രമേശ്, നൗഫല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."