HOME
DETAILS
MAL
ഗെയില്‍: പ്രവൃത്തി ഇന്ന് ആരംഭിക്കും
backup
October 26 2017 | 20:10 PM
അരീക്കോട്: ജനരോഷം ശക്തമായിരിക്കേ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തി ഇന്ന് എരഞ്ഞിമാവില്‍ ആരംഭിക്കാന്‍ നീക്കം. ജനരോഷം ഭയന്ന് നിര്‍ത്തിവച്ച പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ കനത്ത പൊലിസ് വലയത്തോടെ വീണ്ട@ും ആരംഭിക്കാനാണ് നീക്കം. നേരത്തെ പൊലിസ് സംരക്ഷണത്തോടെ പൈപ്പുകള്‍ സ്ഥാപിക്കാനായി ഭൂമി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിളച്ചിരുന്നുവെങ്കിലും സമരം ശക്തമായതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.
സമരത്തിന് വിവിധ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നുമു@ണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളിലെ സമരപ്രവര്‍ത്തകര്‍ ഇന്ന് എരഞ്ഞിമാവില്‍ എത്തി പ്രവൃത്തി തടയാനുള്ള ഒരുക്കത്തിലാണ്. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള അപകടകരമായ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപെട്ടാണ് സമരം. സമരക്കാരോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതും ചര്‍ച്ചയാകുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."