'അത്തിക്കോട്ടില്‍ രാഘവന്‍ നാണയ ശേഖരം' ഇനി കാലിക്കറ്റ് സര്‍വകലാശാല ചരിത്രപഠന വിഭാഗത്തിന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ചരിത്ര പഠനവിഭാഗം മഞ്ചേരി കൂമംകുളത്തെ പി.കെ സത്യവതി സൂക്ഷിച്ചിരുന്ന അമൂല്യ നാണയശേഖരം ഏറ്റെടുത്തു. തിരുവിതാംകൂറിലെ അര രൂപ, നാലു കാശ്, ഒരു ചക്രം, കാല്‍ അണ, ഒരു കാശ്, ബ്രിട്ടീഷ് അധീന മലബാറിലെ നാണയങ്ങളുമാണ് സര്‍വകലാശാല ഏറ്റെടുത്തത്.
സിംഗപ്പൂര്‍, മലേഷ്യ, പാകിസ്താന്‍, അമേരിക്ക, സിലോണ്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിലനിന്നിരുന്ന നാണയങ്ങളും സത്യവതി ചരിത്രവിഭാഗത്തിന് കൈമാറി. മരണപ്പെടുന്നതിന് മുന്‍പ് ഭര്‍ത്താവ് കിഷന്‍കുമാര്‍ കൈമാറിയ നാണയശേഖരമാണിതെന്ന് സത്യവതി പറഞ്ഞു. കിഷന്‍കുമാറിന്റെ അച്ഛന്‍ കോഴിക്കോട്ടുകാരനും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായിരുന്ന അത്തിക്കോട്ടില്‍ രാഘവന്‍ ശേഖരിച്ചതാണ് വിലമതിക്കാനാകാത്ത ചരിത്രസമ്പത്ത്. ഇദ്ദേഹത്തിന്റെ നാമധേയത്തില്‍ തന്നെ ഇവ സൂക്ഷിക്കണമെന്ന് സത്യവതി ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കലങ്ങോട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സത്യവതി മുന്‍ പഞ്ചായത്തംഗം കൂടിയാണ്.
ചരിത്ര പൈതൃക വസ്തുക്കള്‍ സംരക്ഷിക്കണമെന്ന ആഗ്രഹത്തോടെ സത്യവതി നാണയങ്ങള്‍ കൈമാറുന്നതിന് സര്‍വകലാശാലയെ സമീപിക്കുകയായിരുന്നു. ചരിത്രപഠനവിഭാഗം ഗവേഷകര്‍ വകുപ്പ് തലവന്‍ ഡോ. പി ശിവദാസന്റെ നേതൃത്വത്തിലാണ് നാണയങ്ങള്‍ ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."