HOME
DETAILS
MAL
യു.ഡി.എഫ് പൊതുസമ്മേളനം ഇന്ന്
backup
October 26 2017 | 21:10 PM
മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ വിശദീകരിക്കുന്നതിന് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ആറിന് മഞ്ചേരി ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വരവേല്‍പ്പും നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ നേതാക്കള്‍ അറിയിച്ചു.
രാജ്യത്തിന്റെചരിത്രത്തെ വളച്ചൊടിച്ച്, രാഷ്ട്രപിതാവിനെ പോലും നിന്ദിക്കുന്ന മോദിസര്‍ക്കാരും ജനനേതാക്കളെ അപമാനിക്കുന്നതിന് 32 കേസുകളില്‍ പ്രതിയായ ഒരു സ്ത്രീയെ മഹത്വവത്കരിക്കുന്ന പിണറായി വിജയന്റെ കപടരാഷ്ട്രീയവും തുറന്നുകാണിക്കേണ്ടതുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. യു.എ ലത്തീഫ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."