HOME
DETAILS
MAL
ബിബിന്‍ വധം: തെളിവെടുപ്പ് നടത്തി
backup
October 26 2017 | 21:10 PM
പൊന്നാനി: തിരൂര്‍ ബിബിന്‍ വധക്കേസിലെ പ്രതിചേര്‍ക്കപ്പെട്ടയാളെ തെളിവെടുപ്പിനായി പൊന്നാനിയില്‍ എത്തിച്ചു. ആറാം പ്രതി നൗഷാദലിയുമായാണ് പൊലിസ് പൊന്നാനിയില്‍ എത്തിയത്.
മാസങ്ങള്‍ക്ക് മുന്‍പ് തിരൂരില്‍ നടന്ന ബിബിന്‍ വധക്കേസിന്റെ ഗൂഡാലോചന നടന്നത് പൊന്നാനിയില്‍ വച്ചാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിലെ ആറാം പ്രതിയാക്കപ്പെട്ട താനൂര്‍ സ്വദേശി നൗഷാദലിയുമായി പൊലിസ് പൊന്നാനി കടപ്പുറത്ത് എത്തിയത്. ഇവിടെവച്ചാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. തിരൂര്‍ സി.ഐ എം.കെ ഷാജി, താനൂര്‍ സി.ഐ അലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."