34 തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ക്ക് അംഗീകാരം
മലപ്പുറം: ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ 34 തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്കി. ജില്ലാപഞ്ചായത്തിന്റെ പ്രോജക്റ്റായ ഭിന്നശേഷിക്കാരുടെ പരിചരണം, ചികില്‍സ, പരിശീലനം ഗവേഷണം എന്നിവയ്ക്ക് സ്ഥാപനം തുടങ്ങുന്നതിന്റെ ഭാഗമായി സര്‍വെ നടത്തുന്നതിന് അംഗീകാരം നല്കി. വിവിധ പ്രൊജക്ടുകളും യോഗത്തില്‍ അംഗീകരിച്ചു.
മാസത്തിലൊരിക്കല്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ പദ്ധതി അവലോകനം നടത്തും. മാലിന്യങ്ങള്‍ ലോറിയില്‍ കയറ്റിയയക്കുന്നത് നിര്‍ത്തലാക്കി എല്ലാ പഞ്ചായത്തുകളിലും മാലിന്യസംസ്കരണ യൂനിറ്റുകള്‍ ആരംഭിക്കാനും ബ്ലോക്കുതല ഷെഡിങ് യൂനിറ്റുകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ ശ്രീലത, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."