ജനജാഗ്രതാ യാത്ര ഇന്നുമുതല്‍ ജില്ലയില്‍
മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്ന എല്‍.ഡി.എഫ് വടക്കന്‍ മേഖലാ ജനജാഗ്രതാ യാത്ര ഇന്നുമുതല്‍ ജില്ലയില്‍ പര്യടനം നടത്തും. ഞായറാഴ്ച വരെ യാത്ര ജില്ലയിലുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടാനും വര്‍ഗീയതക്കെതിരേ മതനിരപേക്ഷതയുടെ സന്ദേശമുയര്ത്താനുമാണ് ജാഥ. സത്യന് മൊകേരി, പി.എം ജോയ്, സ്കറിയ തോമസ്, ഇ.പി.ആര് വേശാല, പി.കെ രാജന് എന്നിവര്‍ ജാഥാംഗങ്ങളാണ്.
ഇന്ന് രാവിലെ ഐക്കരപ്പടിയില്‍ യാത്ര ജില്ലയില്‍ പ്രവേശിക്കും. രാവിലെ പത്തിന് കൊണ്ടോട്ടിയിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് മൂന്നിന് ചേളാരി, വൈകിട്ട് നാലിന് ചെമ്മാട്, അഞ്ചിന് താനൂരില്‍ സമാപിക്കും. രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ പത്തിന് തിരൂരില്‍നിന്നാണ് തുടക്കം.
മൂന്നിന് ചമ്രവട്ടം ജങ്ഷന്, വൈകിട്ട് നാലിന് വളാഞ്ചേരി, അഞ്ചിന് മലപ്പുറത്ത് സമാപനം. സമാപന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കും. ഞായറാഴ്ച രാവിലെ പത്തിന് മഞ്ചേരി, പകല്‍ മൂന്നിന് നിലമ്പൂര്‍, വൈകിട്ട് നാലിന് വണ്ടൂര്‍. അഞ്ചിന് പെരിന്തല്‍മണ്ണയില്‍ ജില്ലയിലെ പര്യടനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."