പുറമേരിയില്‍ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
എടച്ചേരി: പുറമേരി ടൗണ്‍ പരിസരത്ത് വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. മഠത്തിക്കുന്നുമ്മല്‍ സൗദാമിനിയുടെ ഉടമസ്ഥതയിലുള്ള വാടക വീടിനാണ് ബുധനാഴ്ച രാത്രി പതിനൊന്നരയോടെ തീപിടിച്ചത്. ഒറ്റ നില ഓടിട്ട വീടിന്റെ കിടപ്പുമുറിയിലാണ് തീപടര്‍ന്നത്.
നാദാപുരം സ്വദേശി തട്ടാന്‍ കുന്നുമ്മല്‍ ബാബുവും കുടുംബവുമാണ് ഇവിടെ വാടകയ്ക്ക് കഴിയുന്നത്. മുറി പൂര്‍ണമായി കത്തിച്ചാമ്പലായി. ഇവിടെയുണ്ടായിരുന്ന ടി.വി, ഫര്‍ണിച്ചറുകള്‍, പഠനോപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് കത്തിനശിച്ചത്. ആശാരിപ്പണിക്കാരനായ ബാബുവിന്റെ പണിയായുധങ്ങളും കത്തിനശിച്ചിട്ടുണ്ട്. വീടില്‍ ആരുമുണ്ടായിരുന്നില്ല. തൊട്ടടുത്ത വീടില്‍ കിടന്നുറങ്ങുകയായിരുന്ന ബാബു വീടിനകത്ത് നിന്നു വെളിച്ചം കണ്ടതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്.
ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.നാദാപുരം പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."