HOME
DETAILS
MAL
എഫ്.സി.ഐ തൊഴിലാളികളെ തിരിച്ചെടുക്കണം'
backup
October 26 2017 | 21:10 PM
നന്തി ബസാര്‍: തിക്കോടി എഫ്.സി.ഐയില്‍ അഞ്ച് വര്‍ഷത്തിലധികമായി ജോലി ചെയ്തുവരുന്ന തൊഴിലാളികളെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിടുകയും മൂന്ന് മാസത്തെ ശമ്പളം പിടിച്ചുവെക്കുകയും ചെയ്ത നടപടിയില്‍ തിക്കോടി പഞ്ചായത്ത് എസ്.ടി.യു കണ്വന്ഷന് പ്രതിഷേധം രേഖപ്പെടുത്തി. തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തയക്കാനും തീരുമാനിച്ചു.
കെ.വി അസ്സു മാസ്റ്റര്‍ അധ്യക്ഷനായി. ഒ.കെ ഫൈസല്‍, എന്‍.കെ കുഞ്ഞബ്ദുല്ല, ടി.എം മൊയ്തു, എ.കെ മുസ്തഫ, വി. ഹാഷിംകോയ തങ്ങള്‍, വി.വി അബ്ദുല്‍ ജബ്ബാര്‍, സലാം പള്ളിപറമ്പില്‍, ടി.പി കുഞ്ഞിമൊയ്തീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."