കാര്‍ഗില്‍ സൈനികന്റെ വീട് നിര്‍മാണം തടഞ്ഞതിനെതിരേ യു.ഡി.എഫ് രംഗത്ത്
മേപ്പയ്യൂര്‍: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പ്രശംസാപത്രം ലഭിച്ച മുന്‍ സൈനികന് ഏക്കാട്ടൂര്‍ മമ്മിളിത്താഴ പി.എം വിശ്വനാഥന്റെ വീടുനിര്‍മാണം തടഞ്ഞ സി.പി.എം നടപടിക്കെതിരേ യു.ഡി.എഫ്. ആര്.ഡി.ഒയുടെ പ്രത്യേക അനുവാദം ഉണ്ടായിട്ടും വിമുക്ത ഭടനെയും കുടുംബത്തെയും പ്രാദേശിക സി.പി.എം നേതാക്കള്‍ ദ്രോഹിക്കുകയാണ്.
വീടുനിര്‍മാണം നടക്കുന്നത് നിയമാനുസൃതമാണെന്ന വിജിലന്‍സ് ഉത്തരവുണ്ടായിട്ടും രാഷ്ട്രീയവിരോധം കാരണം ഈ കുടുംബത്തെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഏക്കാട്ടൂര്‍ മേഖലാ യു.ഡി.എഫ് കമ്മിറ്റി വ്യക്തമാക്കി. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കാന് യോഗം തീരുമാനിച്ചു.നവംബര്‍ ഏഴിന് പേരാമ്പ്രയില്‍ നടക്കുന്ന പടയൊരുക്കം വിജയിപ്പിക്കാനും തീരുമാനിച്ചു.
കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡന്റ് സി. രാമദാസ് ഉദ്ഘാടനം ചെയ്തു. ഇ .കെ അഹമദ് മൗലവി അധ്യക്ഷനായി. കെ. അഷ്റഫ്, പി.എം കുഞ്ഞിരാമന്, സി.എം ഗോപാലന്, സി.കെ നൗഫല്‍, ഹാഷിം ചാത്തോത്ത്, കെ.കെ കോയക്കുട്ടി, എ.വി കഞ്ഞഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."