HOME
DETAILS
MAL
ഒയിസ്ക ടോപ് ടീന്‍ മത്സര പരീക്ഷ 2017
backup
October 26 2017 | 21:10 PM
മുക്കം: ജപ്പാനില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഒയിസ്ക ടോപ് ടീന്‍ മല്‍സര പരീക്ഷ 2017 ലെ ജില്ലാതല മല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ചല്‍ മുഹമ്മദ് (ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹിബ മുനീര്‍ (ദയാപുരം റെസിഡന്‍ഷ്യല്‍ സ്കൂള്‍) എന്നിവര്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക് അര്‍ഹത നേടി.
രണ്ടുപേരും ഒയിസ്ക മുക്കം ചാപ്റ്ററിനു കീഴിലാണ് പരീക്ഷ എഴുതിയത്.
കോഴിക്കോട് ഒയിസ്ക യൂത്ത് സെന്ററില്‍ നടന്ന പരീക്ഷയില്‍ ജില്ലയിലെ വ്യത്യസ്ത ചാപ്റ്ററുകളില്നിന്നു തെരെഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."