അനധികൃത ക്വാറികള്‍ അടച്ച് പൂട്ടാന്‍ നിര്‍ദേശം
കേളകം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏഴ് ചെങ്കില് ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് കേളകം വില്ലേജ് ഓഫിസര്‍ നിര്‍ദേശിച്ചു.
അനധികൃത ക്വാറികളുടെ വിവരങ്ങള്‍ ശേഖരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചെട്ട്യാംപറമ്പ് പൊയ്യമല പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ക്വാറികള്‍ക്കാണ് അടച്ചുപൂട്ടാന്‍ വില്ലേജ് ഓഫിസര്‍ നിര്‍ദേശം നല്‍കിയത്.
വില്ലേജിന്റെ പെര്‍മിറ്റില്ലാതെയും മറ്റും പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് കലക്ടറുടെ നിര്‍ദേശ പ്രകാരം നിയമനടപടിക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പ്രദേശത്തെ ഒരു ചെങ്കല്‍ ക്വാറിയില്‍ വില്ലേജ് അധികൃതര്‍ പരിശോധന നടത്തുകയും അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചാല്‍ പരിശോധിച്ച് ഇവ നല്‍കുന്നതിനുള്ള സാഹചര്യവും ഇപ്പോള്‍ നിലവിലുണ്ടെന്ന് വില്ലേജ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."