സംഘര്‍ഷം: അഞ്ചു പേര് അറസ്റ്റില്‍
പാനൂര്‍: കല്ലിക്കണ്ടിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലിസ് അറസ്റ്റു ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ കെ.കെ ഷിജിന് (29), അശ്വിന് കുമാര്‍ (28), പി.പി രമേശന് (40) എന്നിവരേയും എം.എസ്.എഫ് പ്രവര്‍ത്തകരായ ആച്ചോത്ത് ഷര്‍ബാസ് (21), കോറോത്തംകണ്ടി ഫൈസല്‍ (19) എന്നിവരേയുമാണ് കൊളവല്ലൂര്‍ എസ്.ഐ രാജന് അറസ്റ്റു ചെയ്തത്. കണ്ടാലറിയാവുന്ന 38 പേരടക്കം 50 പേര്‍ക്കെതിരെയാണ് കേസ്. ചേരിതിരിഞ്ഞ് കല്ലേറു നടത്തിയതിനും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമുള്ളവര്ക്ക് പരുക്കേറ്റിരുന്നു. മൂന്നു ലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ കാവി വല്കരണം, ജനസംഘം സ്ഥാപക നേതാവ് ദീന് ദയാല്‍ ഉപാധ്യായ ദിനാചരണം എന്നിവയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന്റെ വിവാദ ഉത്തരവില്‍ പ്രതിഷേധിച്ച് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് എം.എസ്.എഫ് ബുധനാഴ്ച രാത്രി നടത്തിയ നടത്തിയ പ്രകടനത്തിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."