HOME
DETAILS
MAL
എ.ബി.വി.പി പ്രവര്‍ത്തകരെ വെട്ടിപരുക്കേല്‍പ്പിച്ചതിന് കേസെടുത്തു
backup
October 26 2017 | 22:10 PM
കണ്ണൂര്‍: ബൈക്ക് തടഞ്ഞുനിര്‍ത്തി എ.ബി.വി.പി പ്രവര്‍ത്തകരെ വെട്ടിപരുക്കേല്‍പ്പിച്ചതിന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. എ.ബി.വി.പി കണ്ണൂര്‍ നഗര്‍ ട്രഷറര്‍ നീര്‍ക്കടവില്‍ നിഖിലാഹൗസില് അക്ഷയ്(19), നീര്‍ക്കടവ് തെക്കെപുരയില്‍ ആദര്‍ശ്(20) എന്നിവര്‍ക്കാണ് ബുധനാഴ്ച രാത്രി മുനീശ്വരന്‍ കോവില്‍ ജങ്ഷനുസമീപം വെട്ടേറ്റത്. അക്ഷയിയെ കൊയിലി ആശുപത്രിയിലും ആദര്‍ശിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടുത്തകാലത്ത് ആര്.എസ്.എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന താളിക്കാവിലെ രാംകുമാറിന്റെ നേതൃത്വത്തില്‍ അക്രമം നടത്തിയെന്നാണ് പരാതി. രാംകുമാര്‍, വിഷ്ണു, ജിഷ്ണു തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."