HOME
DETAILS
MAL
വഴിയാത്രക്കാരെ കൊള്ളയടിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍
backup
October 26 2017 | 22:10 PM
കണ്ണൂര്‍: റോഡിലൂടെ നടന്നുപോകവേ യുവാവിനെ ആക്രമിച്ചു പണവും സാധനങ്ങളും കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുണ്ടയാട്ടെ കെ.കെ രാഹുലാണ്(22) പിടിയിലായത്. കേസില്‍ വാരം സ്വദേശികളായ സൈനുദ്ദീന്‍, മുനവിര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി കണ്ണൂരില്‍ ട്രെയിനിറങ്ങിയ കുടിയാന്മലയിലെ നൈജില്‍ ഫ്രാന്‍സിസാണ് കവര്‍ച്ചയ്ക്കിരയായത്. പഴയ ബസ് സ്റ്റാന്റിനു സമീപം വച്ച് ബൈക്കുമായെത്തി നൈജിലിനെ തടഞ്ഞുനിര്‍ത്തിയ സംഘം എ.ടി.എം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, പണം, കാമറ എന്നിവ കവര്‍ന്നുവെന്നാണ് പരാതി. പുതിയ ബസ് സ്റ്റാന്റിനു സമീപം സ്ഥാപിച്ച നിരീക്ഷണ കാമറകളാണ് പ്രതികളെ കുടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."