HOME
DETAILS
MAL
ഡി.ഡി.ഇ ഓഫിസ് ധര്‍ണ നടത്തി
backup
October 26 2017 | 22:10 PM
കാസര്‍കോട്: കെ ടെറ്റ്, നിയമനംഗീകരവുമായി അധ്യാപകരുടെ ജോലിസുരക്ഷാ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രാഷ്ട്രീയവല്‍കരണം കാവിവല്‍ക്കരണം തുടങ്ങി വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.ടി.യു ഡി.ഡി.ഇ. ഓഫിസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് റസാഖ് പുനത്തില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.പി.കെ അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല മാസ്റ്റര്‍, ടി.കെ.പി റൗഫ്, മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ ദേളി, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്, എ.ജി.സി ഷംസുദ്ദീന്,റഷീദ് മാസ്റ്റര്‍, ഷിഹാബ്, ഷാഹിനാ, ആഷിഫ് , അബ്ദുല്‍ ഖദര്‍ മഞ്ചേശ്വര്, ഷെഫീഖ് സെമീര്‍ തെക്കില്‍, സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."