സി.പി.എം കുണ്ടംകുഴി ലോക്കല്‍ സമ്മേളനം നാളെയും മറ്റന്നാളും
കാസര്‍കോട്: സി.പി.എം കുണ്ടംകുഴി ലോക്കല്‍ സമ്മേളനം പ്രക്ഷുബ്ധമായേക്കും. നാളെയും മറ്റന്നാളുമായി മരുതടുക്കത്തു നടക്കുന്ന സമ്മേളനമാണു നേതാക്കള്‍ക്കു തലവേദന സൃഷ്ടിക്കുന്നത്.
പാര്‍ട്ടി ഗ്രാമമായ പാണ്ടിക്കണ്ടത്തു യുവജന വിഭാഗം നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനം സമ്മേളനത്തില്‍ ഉന്നയിക്കപ്പെടുമെന്ന സൂചനയുണ്ട്.
ഇതിനു പുറമേ യുവജന നേതാവിന്റെ ഭാര്യക്ക് അടുത്തിടെ തുടങ്ങിയ എസ്.ടി വിഭാഗം സ്‌കൂളില്‍ ജോലി നല്‍കിയ സംഭവവും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതു ലോക്കല്‍ സമ്മേളനത്തെയും ഇളക്കിമറിക്കുമെന്നാണ് സൂചന.
നേരത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഒരു യുവാവിനു പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞു റവന്യൂ വകുപ്പില്‍ ലോക്കല്‍ സെക്രട്ടറി ഇടപെട്ട് ജോലി ശരിപ്പെടുത്തി കൊടുത്തതും സമ്മേളനത്തില്‍ കടുത്ത ചര്‍ച്ചക്ക് ഇടയാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."