ഗോളിയടുക്കം ഏക അധ്യാപക വിദ്യാലയത്തില്‍ ' തലയ്ക്കു മുകളില്‍ അപകടം '
ബദിയടുക്ക: ഏക അധ്യാപക വിദ്യാലയം അപകടാവസ്ഥയില്‍. ബദിയഡുക്ക പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ഗോളിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന എം.ജി.എല്‍ സ്കൂളാണ് ഏതു നിമിഷവും തകര്‍ന്നു വീഴാറായ സ്ഥിതിയിലുള്ളത്. കാലപ്പഴക്കം മൂലം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുകയും ഇരുമ്പു കമ്പികള്‍ തുരുമ്പെടുത്തു ദ്രവിച്ച് അപകടാവസ്ഥയിലുമാണ്.
രാവിലെ സ്കൂള്‍ തുറക്കാനെത്തുന്ന അധ്യാപികക്കു ക്ലാസ് മുറിയില്‍ അടര്‍ന്നു വീണ കോണ്‍ക്രിറ്റ് പാളികള്‍ വൃത്തിയാക്കാന്‍ ഏറെ സമയം വേണ്ടി വരുന്നുവെന്നും ഇതു കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുവെന്നുമാണ് അധ്യാപിക പറയുന്നത്.
കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ഗോളിയടുക്ക ഗാന്ധിഗ്രാമം കോളനിയിലാണ് എം.ജി.എല്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പട്ടികജാതി വിഭാഗക്കാര്‍ എറ്റവും കൂടുതലുള്ള ഇവിടെ നിന്നു നാലാംക്ലാസ് വരെയുള്ള പഠനത്തിന് ആശ്രയിക്കുന്നതും ഇതേ സ്കൂളിനെയാണ്. 40 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന്റെ അപകടാവസ്ഥ മുന്നില്‍ കണ്ട് അടിയന്തിരമായി അറ്റകുറ്റ പ്രവര്‍ത്തനം നടത്തുവാന്‍ തയാറാവണമെന്നാണ് ആവശ്യം.
അതേസമയം സ്കൂളിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് കെട്ടിടം പുതുക്കി പണിയുന്നതാനായി പഞ്ചായത്ത് പ്ലാന്‍ഫണ്ടില്‍ നിന്ന് ഇതേ സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ടെന്നും സങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."