HOME
DETAILS
MAL
ഖാസിയുടെ മരണം: പുനരന്വേഷണം വേണം
backup
October 26 2017 | 22:10 PM
കാസര്‍കോട്: ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കും.
പ്രസ്തുത വിഷയത്തില്‍ കോടതി വിധി വന്നതിനു ശേഷം വേണ്ട പ്രക്ഷോഭ പരിപാടികള്‍ നടത്തും. പുതിയ വെളിപ്പടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ജില്ലാ പൊലിസ് മേധാവിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് അസീസ് കടപ്പുറം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."