എ.വി വാമനകുമാറിന് 29ന് ആദരം
കാഞ്ഞങ്ങാട്: മാനവ വിഭവശേഷി പരിശീലന രംഗത്ത് 25ാം വര്‍ഷത്തിലേക്കു കടക്കുന്ന ജേസീസ് രാജ്യാന്തര പരിശീലകനും മുന്‍ ദേശീയ പ്രസിഡന്റുമായ എ.വി വാമനകുമാറിനെ ജില്ലയിലെ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ആദരിക്കുന്നു. 29നു കാഞ്ഞങ്ങാട് ടൗണ്‍ഹാളിലാണ് പരിപാടി. ജേസീസിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, വൈ.എം.സി.എ, ബാര്‍ അസോസിയേഷന്‍ എന്നീ സംഘടനകളാണ് 'രജതം-2017' ആദരം പരിപാടി സംഘടിപ്പിക്കുന്നത്.
വൈകുന്നേരം അഞ്ചിനു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എം.പി, ജേസീസ് മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ് ഷൈന്‍ ടി. ഭാസ്‌കരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കമ്പല്ലൂരില്‍ ജനിച്ചു ജേസീസിന്റെ ദേശീയ പ്രസിഡന്റും അന്താരാഷ്ട്ര പരിശീലകനുമായി വളര്‍ന്നു ലോകത്തിലെ ഇരുപതോളം രാജ്യങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച പരിശീലകനാണ് എ.വി വാമനകുമാര്‍. മൂവായിരത്തിലധികം പരിശീലന പരിപാടികളിലൂടെ അഞ്ചു ലക്ഷത്തിലധികം പേരെ വിവിധ വിഷയങ്ങളില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകനുള്ള രവി പുരസ്‌കാര്‍, ടി.വി ന്യൂ ട്രെയിനര്‍ എക്‌സലന്‍സ് അവാര്‍ഡ്, കോഴിക്കോട് പ്രസ് ഫോറത്തിന്റെ ട്രെയിനിംഗ് ഗുരു അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. ഒന്‍പതോളം പരിശീലന ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ. സി.കെ ശ്രീധരന്‍, കെ.വി സതീശന്‍, വി. വേണുഗോപാല്‍, മുജീബ് അഹ്മദ്, പ്രഭാകരന്‍, രാധാകൃഷ്ണന്‍ ചിത്ര, രാജേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."