ബ്രഹ്മമംഗലം, വെളിയന്നൂര്‍ പി.എച്ച്.സികളെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി
കോട്ടയം: രോഗപ്രതിരോധ സംവിധാനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രവണത സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെയും ആര്‍ദ്രം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.ആശ എം.എല്‍.എ അധ്യക്ഷയായി. വൈക്കം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 76 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സുഗതന്‍, കെ. ശെല്‍വരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സന്ധ്യാമോള്‍ സുനില്‍, വി.കെ. രാജു, വൈസ് പ്രസിഡന്റ് എം. കെ. സുനില്‍ കുമാര്‍, സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. ജി. ഷീബ, സീന ബിജു, പ്രേമദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. രജീഷ് ബാബു നന്ദിയും പറഞ്ഞു. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി വെളിയന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്ന പ്രഖ്യാപനവും സ്പീക്കര്‍ നടത്തി.
വെളിയന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷനായി. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി, വൈസ് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സാ രാജന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ശോഭാ നാരായണന്‍, രാജു ജോണ്‍, ഗ്രാമപഞ്ചായത്തംഗം സണ്ണി പുതിയിടം, ഡോ. അങ്കിത ബേബി മാത്യു, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."