തോമസ് ചാണ്ടിയുടെ കൈയേറ്റം: ചെന്നിത്തലയുടെ പരാതിയിലും നിയമോപദേശം തേടും
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയിലും നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചു.
അഡ്വക്കറ്റ് ജനറലില്നിന്നാവും നിയമോപദേശം തേടുക. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 19നാണ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്തണമെന്ന സുപ്രിംകോടതി വിധിപോലും ചാണ്ടിയുടെ കാര്യത്തില്‍ വിജിലന്‍സ് സ്വീകരിച്ചില്ല. മന്ത്രിക്കെതിരായ പരാതി ലഭിച്ചയുടനെ നിയമോപദേശത്തിനായി വിജിലന്‍സിലെ അഡിഷനല്‍ ഡയറക്ടര്‍ പ്രോസിക്യൂഷന് കൈമാറിയിരുന്നു. എന്നാല്‍, അഡിഷനല്‍ ഡയറക്ടര്‍ പ്രോസിക്യൂഷന് മറുപടി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം തോമസ് ചാണ്ടിയുടെ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്കിയ അന്തിമ റിപ്പോര്ട്ടിന്മേല് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."