HOME
DETAILS
MAL
ജുനൈദ് വധം: സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു
backup
October 26 2017 | 23:10 PM
ന്യൂഡല്‍ഹി: മതവിദ്യാര്ഥിയായ ജുനൈദ് ഖാനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനാ സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു. കേന്ദ്ര ഏജന്സികളെകൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ ഖാന് നല്കിയ ഹരജിയില്‍ ഹരിയാനാ- പഞ്ചാബ് ഹൈക്കോടതിയുടെതാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടിസിനു മറുപടി നല്‍കണമെന്ന് ജസ്റ്റിസ് രാജന് ഗുപ്ത ആവശ്യപ്പെട്ടു.
അശ്രദ്ധമായി പേരിനുമാത്രമായാണ് പൊലിസിന്റെ അന്വേഷണമെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജലാലുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം ഒന്നിനു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."