സാക്ഷരതാ മിഷന്‍: അക്ഷര സാഗരത്തിന് തുടക്കമായി
കൊല്ലം: ജില്ലയിലെ തീരപ്രദേശങ്ങളില്‍ സാക്ഷരത, തുല്യത നിലവാരവും ജീവിത നിലവാരവും ഉയര്‍ത്തുന്നതിന് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന അക്ഷര സാഗരം തീരദേശ സാക്ഷരതാ പദ്ധതിയുടെ കര്‍മപദ്ധതികള്‍ തയ്യാറായി.
ഫിഷറിസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഐ.ടി ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് കര്‍മപദ്ധതി തയ്യാറാക്കിയത്.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷനായി.
എം ശിവശങ്കരപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. ഫിഷറിസ് വകുപ്പ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്ലിമ, എസ്.പി. ഹരിഹരനുണ്ണിത്താന്‍, ഡോ. പി.മുരുകദാസ്, ഡി. ശാന്ത എന്നിവര്‍ വിഷയാവതരണം നടത്തി.
സംഘാടക സമിതികള്‍ നവംബര്‍ അഞ്ചുവരെ രൂപീകരിക്കുവാനും ജില്ലാതല ഉദ്ഘാടനം നവംബര്‍ 10നും പഞ്ചായത്തുതല ഉദ്ഘാടനം നവംബര്‍ 10 മുതല്‍ 14 വരെയും നടത്താന്‍ തീരുമാനിച്ചു.
സര്‍വെ പരിശീലനം 16നും ക്രോഡീകരണം 19നും സാഹചര്യ സൃഷ്ടി 22 വരെയും ഇന്‍സ്ട്രക്ടര്‍മാരെ കണ്ടെത്തല്‍ 25 വരെയും ഇന്‍സ്ട്രക്ടര്‍ പരിശീലനം 30 വരെയും നടക്കും. ക്ലാസുകള്‍ നവംബര്‍ 30 ന് ആരംഭിക്കും.
അനുബന്ധ പരിപാടികളും ക്ലാസുകളും 2018 ഫെബ്രുവരി 28നും മാതൃകാ പരീക്ഷ മാര്‍ച്ച് അഞ്ചിനും പൊതുപരീക്ഷ മാര്‍ച്ച് എട്ടിനും സമാപനം മാര്‍ച്ച് 15നും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."