റോഹിങ്ക്യന്‍ അഭയാര്‍ഥികളോടുള്ള കേന്ദ്ര സമീപനം തെറ്റെന്ന്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കൂറ്റനാട്: ജീവിത സുരക്ഷിതത്വം തേടി ഇന്ത്യയില്‍ എത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ച നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണന്നും ഇന്ത്യയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടി സമാഹരിച്ച ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ധേഹം.
120 കോടി ജനങ്ങളെ പരിരക്ഷിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഒരു വെല്ലുവിളിയെല്ലന്നും സങ്കുചിത മനോഭാവത്തോടെ നോക്കിക്കാണുന്നത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം അബന്ധ ജടിലമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
യൂത്ത് ലീഗ് സമാഹരിച്ചു നല്കിയ തുക ഉത്തരേന്ത്യയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഴത്തൂരില്‍ നടന്ന ചടങ്ങില്‍ സി.എ.സാജിദ് ഫണ്ട് കൈമാറി. യു. ഹൈദ്രോസ്, പി.എ സലാം മാസ്റ്റര്‍, ഗഫൂര്‍, മുസ്തഫ തങ്ങള്‍, ഫാറൂഖ്, മാടാല മുഹമ്മദലി, എപങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."