രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം പിന്നീടെന്ന് കമല്‍ ഹാസന്‍
ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന വാര്‍ത്ത ചലച്ചിത്രതാരം കമല്‍ ഹാസന്‍ തള്ളി. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നവംബര്‍ ഏഴിന് നടക്കുന്നത് സാധാരണ പിറന്നാള്‍ ദിനങ്ങളില്‍ ഉണ്ടാകാറുള്ളതു പോലുള്ള ഒത്തുചേരല്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകും നടത്തുകയെന്നും അദ്ദേഹം സൂചന നല്‍കി. ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകള്‍ കമല്‍ഹാസന്‍ നല്‍കിയിരുന്നു.
ആരാധകര്‍ക്ക് തനിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."