HOME
DETAILS
MAL
മേഘാലയ മുഖ്യമന്ത്രി പണം തട്ടുന്നുവെന്ന് കണ്ണന്താനത്തിന്റെ പരാമര്‍ശം വിവാദത്തില്‍
backup
October 27 2017 | 18:10 PM
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി പണം തട്ടുന്നയാളെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം വിവാദത്തില്‍. താന്‍ ജനങ്ങളുടെ പണം മോഷ്ടിക്കുന്നുണ്ടെങ്കില് അതേക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി മുകുള്‍ സാങ്മ പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മേഘാലയയിലെ സോഹ്റയില്‍ നടത്തിയ ബി.ജെ.പി റാലിയിലാണ് കണ്ണന്താനം വിവാദ പരാമര്‍ശം നടത്തിയത്.
മേഘാലയയിലെ ജനങ്ങള്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതെല്ലാം ജനങ്ങളുടെ പണം മോഷ്ടിക്കാന്വേണ്ടിയുള്ളതാണ്. ഇത് അനുവദിക്കില്ലെന്നാണ് കണ്ണന്താനം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."