സോണിയാ ഗാന്ധി ആശുപത്രിയില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയില്‍. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് വയറിളക്കത്തെ തുടര്‍ന്ന് സോണിയാഗാന്ധിയെ പ്രവേശിപ്പിച്ചത്. അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി ചെയര്മാന് ഡോ. ഡി.എസ് റാണ അറിയിച്ചു.
തെരഞ്ഞെടുപ്പു നടക്കുന്ന ഹിമാചലില്‍ കോണ്‍ഗ്രസ് റാലിയില്‍ സോണിയ പ്രസംഗിക്കാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ സംസ്ഥാനമായ ഷിംലയില്‍ തങ്ങി പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്ന അവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി ഡല്‍ഹിയിലേക്ക് മാറ്റിയത്.
വര്‍ഷങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അവരുടെ രോഗവിവരത്തെക്കുറിച്ച് ഇതുവരെ പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല.
രോഗം അലട്ടുന്ന അവര്‍ മകനെ കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധി എ.ഐ.സി.സിഅധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."