പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരും
മുംബൈ: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്നവിസ്. ഈ ആവശ്യം നേരത്തെ തന്നെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് മുന്നോട്ടുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫട്നവിസിന്റെയും പരാമര്‍ശം ഉണ്ടായത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയ്ക്ക് കീഴില്‍ കൊണ്ടുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
വളരെ പ്രധാനപ്പെട്ട ഒരു നികുതി വ്യവസ്ഥയാണ് ജി.എസ്.ടിയെന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജി.എസ്.ടിയെന്നാല്‍ ഗബ്ബര്‍ സിങ് ടാക്സ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്ന വാറ്റ് എന്നാല്‍ വദ്ര ആഡഡ് ടാക്സ് എന്നും ആദായ നികുതി എന്നത് ഇന്ദിരാഗാന്ധി ടാക്സ് എന്നും ജനങ്ങള്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ ശരിയല്ല.
താനൊരിക്കലും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."