മടിച്ചുമടിച്ച് തുലാവര്‍ഷമെത്തി
കോഴിക്കോട്: സംസ്ഥാനത്ത് വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) എത്തിയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും സ്വകാര്യ കാലവസ്ഥാ ഏജന്‍സികളും സ്ഥിരീകരിച്ചു. സംസ്ഥാനത്തു നാളെ വരെ 7 മുതല്‍ 11 സെ.മി വരെ മഴലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെയാണ് വടക്കു കിഴക്കന്‍ കാലവര്‍ഷക്കാറ്റ് അന്തരീക്ഷത്തിലെ ട്രോപോസ്ഫിയര്‍ പാളി (ഏറ്റവും താഴെയുള്ള മേഘപാളി)കള്‍ക്കിടയില്‍ സജീവമാണെന്നു സ്കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാടിന്റെ തീരപ്രദേശംവഴി കരയില്‍ പ്രവേശിച്ച കാറ്റ് അടുത്തദിവസങ്ങളില്‍ കനത്തമഴയ്ക്കു കോളൊരുക്കും.
കര്‍ണാടക, ആന്ധ്രയിലെ രായലസീമ, തെലങ്കാന എന്നിവിടങ്ങളില്‍ തുലാവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളിലാകും ശക്തിപ്രാപിക്കുക. ഈ മാസം 31 നകം ഈ പ്രദേശങ്ങളില്‍ നല്ല മഴലഭിക്കും.
കേരളത്തിലും തമിഴ്നാട്ടിലും അടുത്ത 24 മണിക്കൂറില്‍ മഴ ശക്തിപ്പെടും. ഇടിയോടു കൂടിയ മഴയ്ക്കാണു സാധ്യത. ആന്‍ഡമാന്‍, ലക്ഷ ദ്വീപുകള്‍ എന്നിവിടങ്ങളിലും മഴലഭിക്കും.
ഇന്നലെ നിലമ്പൂരില്‍ 20.2 എം.എം. മഴലഭിച്ചു. മഞ്ചേരിയില്‍ 16 ഉം ഒറ്റപ്പാലം 13.4 ഉം കോഴിക്കോട് വടകരയില്‍ 8.3 എം.എം മഴ രേഖപ്പെടുത്തി. വയനാട്ടിലെ വൈത്തിരിയില്‍ 22.4 എം.എമും മാനന്തവാടിയില്‍ 8 എം.എം മഴയും ലഭിച്ചു. പുനലൂരിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 15 സെ.മി.
അടുത്ത മാസം അഞ്ചുവരെ മഴതുടരുമെന്നും ഇന്നു കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകല്‍ ചൂട് 32 ഡിഗ്രി സെല്‍ഷ്യസും രാത്രി 24 ഡിഗ്രിയുമായി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."