HOME
DETAILS
MAL
തീവ്രവാദ ബന്ധം: 11 യമനികളെയും രണ്ട് സംഘടനകളെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി
backup
October 27 2017 | 23:10 PM
റിയാദ്: തീവ്രവാദ സംഘടനകളായ അല്‍ഖാഇദ, ഐ.എസ് എന്നിവയ്ക്കു സഹായം നല്കുന്ന 11 നേതാക്കളെയും രണ്ടണ്ടു സംഘടനകളെയും സഊദി അറേബ്യ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി. സാമ്പത്തികമായും മറ്റും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെണ്ടത്തിയതിനെ തുടര്‍ന്നാണ് സഊദി സ്റ്റേറ്റ് സെക്യൂരിറ്റി ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എല്ലാവരും യമന്‍ പൗരന്മാരാണ്.
ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനകളുമായോ വ്യക്തികളുമായോ യാതൊരുവിധ ബന്ധവും പുലര്‍ത്തരുതെന്ന് സഊദി പൗരന്മാര്ക്ക് സഊദി സുരക്ഷാ സേന മുന്നറിയിപ്പ് നല്കി. യമന്‍ പൗരന്മാരക്കുപുറമെ അല്‍ റഹ്മ ചാരിറ്റബിള്‍ അസോസിയേഷന്, അല്‍ ഖൈര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുമാണു ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."