HOME
DETAILS

ഹാദിയ: സര്‍ക്കാര്‍ നിസംഗത വെടിയണമെന്ന് എസ്.കെ.എസ്.എസ്.എഫ്

  
backup
October 27 2017 | 23:10 PM

%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%82%e0%b4%97


കോഴിക്കോട്: അതീവഗുരുതരമായ മനുഷ്യാവകാശലംഘനമാണ് ഹാദിയ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഇപ്പോള്‍ പുറത്തുവന്ന വിഡിയോയിലൂടെ വ്യക്തമായ സാഹചര്യത്തില്‍ ഭരണനേതൃത്വം നിസംഗത വെടിഞ്ഞ് അവരുടെ സംരക്ഷണത്തിന് തയാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നേരത്തെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന വെളിപ്പെടുത്തല്‍.
കോടതിനിര്‍ദേശപ്രകാരം സംരക്ഷണമേറ്റെടുത്ത പിതാവ് തന്നെ തന്റെ ജീവന് ഭീഷണിയാകുന്നുവെന്ന് നിസഹായതയോടെ ഒരു പെണ്‍കുട്ടി വിളിച്ച് പറഞ്ഞിട്ടും മൗനം പാലിക്കുന്നത് കേരളത്തിന് അപമാനമാണ്. കോടതി വിധിയിലെ സാങ്കേതികതയുടെ മറവില്‍ ഒരു പൗരയുടെ അവകാശം നിഷേധിക്കപ്പെടുന്നത് ഇനിയും തുടര്‍ന്നുകൂടാ. മനോനില അപകടത്തിലാകുന്ന മരുന്ന് പ്രയോഗം വരെ നടക്കുന്നുവെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ അന്വേഷണം അനിവാര്യമാണ്.
സാമൂഹിക സ്പര്‍ധക്ക് കാരണമാകും വിധം ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്ക് ഇടം നല്‍കി മാറിനില്‍ക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഹാദിയയുടെ ആരോഗ്യനില പരിശോധിക്കാനും വിദഗ്ധചികിത്സ നല്‍കാനും ഭരണകൂടം സന്നദ്ധമാകണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുഹമ്മദ് ഫൈസി ഓണമ്പിള്ളി,കെ.എന്‍.എസ് മൗലവി, സയ്യിദ് അബ്ദുല്ലതങ്ങള്‍ ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം,ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, ശുഹൈബ് നിസാമി നീലഗിരി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഡോ.ജാബിര്‍ ഹുദവി, ആസിഫ് ദാരിമി പുളിക്കല്‍, ആശിഖ് കുഴിപ്പുറം, താജുദ്ദീന്‍ ദാരിമി പടന്ന, നൗഫല്‍ കുട്ടമശ്ശേരി സംസാരിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago