HOME
DETAILS
MAL
സെന്‍കുമാറിനെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം
backup
October 27 2017 | 23:10 PM
കൊച്ചി: ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധി ആനുകൂല്യം നേടിയെന്ന കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന വിജിലന്‍സ് കേസ് റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. അവധിയെടുത്ത എട്ടു മാസത്തെ ശമ്പള ആനുകൂല്യങ്ങള്‍ക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നാണ് കേസ്. എന്നാല്‍ ഇതു കളവാണെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാന്‍ തന്റെ പേര് പരിഗണിക്കുന്നതിനിടെ കേസുകള്‍ ഉണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് സെന്‍കുമാറിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."