മൂന്ന് പേര്‍ക്ക് നാഷനല്‍ വെര്‍ച്വല്‍ അക്കാദമി ഫെലോ ബഹുമതി
കല്‍പ്പറ്റ: എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ഏര്‍പ്പെടുത്തിയ 11-ാം നാഷനല്‍ വെര്‍ച്വല്‍ അക്കാദമി ഫെലോ ബഹുമതിക്ക് കേരളത്തില്‍ നിന്നുള്ള മൂന്ന് പേര് അര്‍ഹരായി. വയനാട്ടില്‍ നിന്നുള്ള സി.എ അഹമ്മദ് ബഷീര്‍, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ക്കും കാസര്‍കോട് സ്വദേശി ജയപ്രകാശിനുമാണ് പുരസ്കാരം. കേരളത്തിലെ പാമ്പുകളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് സി.എ അഹമ്മദ് ബഷീറിനെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. മരങ്ങളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ബഷീര്‍ ആനന്ദ് ജോണിന് അംഗീകാരം ലഭിച്ചത്. ഉത്തരമലബാറിലെ നെല്‍വയല്‍, തണ്ണീര്‍ തടങ്ങള്‍, കണ്ടല്‍വനങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളാണ് ജയപ്രകാശിനെ അംഗീകാരത്തിനര്‍ഹനാക്കിയത്. രാജ്യത്തെ 9 സംസ്ഥാനങ്ങളില്‍ നിന്നായി 74 പേരാണ് വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നാഷനല്‍ വെര്‍ച്വല്‍ അക്കാദമി ഫെലോ ബഹുമതിക്കര്‍ഹരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."