ബഹ്റൈനില്‍ പൊലിസ് ബസിനു നേരെ ബോംബേറ്; ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരുക്ക്
മനാമ: ബഹ്റൈനില്‍ പൊലിസ് ബസിനു നേരെയുണ്ടായ ബോംബേറില്‍ ഒരു പൊലിസുദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഇവിടെ ജിദ് ഹഫ്സ് പ്രവിശ്യയിലാണ് പൊലിസ്് ബസിനു നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും എട്ടു പേര്‍ക്ക് പരുക്കേറ്റതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം പരുക്കേറ്റ പൊലിസുദ്യോഗസ്ഥരില് ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
മനാമയിലേക്കുള്ള യാത്രക്കിടെ ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍ വച്ചാണ് പൊലിസ് ബസിനുനേരെ ആക്രമണമുണ്ടായത്.
സംഭവ സ്ഥലത്ത് പൊലിസ് പരിശോധന നടത്തുന്നു.[/caption]
അക്രമികള്‍ വിദൂര നിയന്ത്രിത നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഭീകരാക്രമണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഈ മാസം ഇതു രണ്ടാം തവണയാണു പൊലിസിനു നേരെ ആക്രമണം.
ഒക്ടോബര്‍ രണ്ടിന് ദയ്റിലെ ബുദൈയ ഹൈവേയില്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചു പൊലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കൂടുതല്‍ പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."