തെക്കന്‍ സഊദിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം
റിയാദ്: തെക്കന്‍ സഊദിയിലെ അതിര്‍ത്തി പ്രദേശമായ നജ്റാനിലെ ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കി യമനിലെ വിമത വിഭാഗമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും ചെറിയ അപകടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
യമനില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ അതിര്‍ത്തിയിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയാ
ണ് എത്തിയത്. ഇവിടെ ആള് താമസ കേന്ദത്തിലാണ് മിസൈല്‍ പതിച്ചതെന്നും കെട്ടിടത്തിന് പുറത്ത് കനത്ത നാശ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
യമനിലെ വിമത വിഭാഗമായ ഹൂഥികളാണ് ആക്രമണത്തിന് പിന്നിലെന്നും യമനിലെ ഔദ്യോഗിക യമനിലെ ഔദ്യോഗിക വിഭാഗത്തിന് നല്കുന്ന പിന്തുണയില്‍ പ്രതികാരമയാണ് സഊദിക്കെതിരെ ആക്രമണം നടത്തുന്നതെന്നും സഖ്യ സേന പറഞ്ഞു. ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണം അന്താരാഷ്ര നിയമ ലംഘനമാണെന്നും സഖ്യ സേന പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."